തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതിയുടെ 15ാമത് മഹാസമാധി വാർഷികം ഇന്നും നാളെയും ഭക്തിനിർഭരമായ ചടങ്ങുകളോടെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമംമിഷൻ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടക്കും.
ഇന്ന് രാവിലെ 10ന് ഗുരുഗീതാ പാരായണം, ഭജന. 11ന് മഹാസമാധിപൂജ, ഉച്ചയ്ക്ക് ഒന്നിന് പ്രസാദഊട്ട്, വൈകിട്ട് 6.30ന് സഹസ്രദീപദർശനം, രാത്രി 7.30ന് ഭജന, 8ന് ആരാധന. നാളെ വെളുപ്പിന് 3.30ന് ശ്രീരാമപട്ടാഭിഷേകം. 4ന് നിർമ്മാല്യം, രാവിലെ 5.30ന് ആരാധന, 6.30ന് അഹോരാത്ര ശ്രീരാമായണ പാരായണസമാരംഭം, 7.30ന് ലക്ഷാർച്ചന സമാരംഭം, 8ന് കഞ്ഞിസദ്യ, ഉച്ചയ്ക്ക് ഒന്നിന് അമൃതഭോജനം, രാത്രി 7ന് ലക്ഷാർച്ചന സമർപ്പണം, 7.30ന് ഭജന. 8ന് ആരാധന, വെളുപ്പിന് 3.30ന് ശ്രീരാമപട്ടാഭിഷേകത്തോടെ ചടങ്ങുകൾ സമാപിക്കും. ചടങ്ങുകൾക്ക് ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷൻ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി മുഖ്യകാർമികത്വം വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |