Kerala Kaumudi Online
Wednesday, 22 May 2019 10.05 AM IST

ദക്ഷിണ സുഡാനിൽ സമാധാനത്തിന് ആഹ്വാനം,​ നേതാക്കളുടെ പാദം ചുംബിച്ച് ഫ്രാൻസിസ് മാർപാപ്പ

pop-

വത്തിക്കാൻ സിറ്റി: ദക്ഷിണ സുഡാനിലെ പ്രസിഡന്റ് സാൽവ കീറി​ന്റെയും മുൻ വൈസ് പ്രസിഡന്റും പ്രതിപക്ഷനേതാവുമായ റീക്​ മാഷറി​ന്റെയും പാദം ചുംബിച്ച്​ ഫ്രാൻസിസ്​ മാർപാപ്പ. ശത്രുത അവസാനിപ്പിച്ച്​ സമാധാന നടപടികളു​മായി മുന്നോട്ടുപോകാനുള്ള ആഹ്വാനവുമായാണ്​ 82 വയസുള്ള മാർപാപ്പ ഇരുനേതാക്കളുടെയും പാദം ചുംബിച്ചത്. അപൂർവ്വങ്ങളിൽ അപൂർവമായ സംഭവമെന്നാണ് ലോകം ഈ മാർപ്പാപ്പയുടെ ഈ അപ്രതീക്ഷിത നടപടിയെ വിശേഷിപ്പിച്ചത്.

ദക്ഷിണ സുഡാനിൽ സമാധാന ഉടമ്പടിയിൽ ഒപ്പുവെക്കാൻ ഇരുനേതാക്കളും തയ്യാറാകണമെന്ന്​ പോപ്​ ആവശ്യപ്പെട്ടു. അതിനു ശേഷമായിരുന്നു മുട്ടുകുത്തി ഒാരോരുത്തരുടെയും പാദം ചുംബിച്ചത്​. വത്തിക്കാനിൽ നടന്ന ചർച്ചയിലായിരുന്നു സംഭവം. വിശേഷ ദിവസങ്ങളിൽ തടവുകാരുടെയും മറ്റും പാദം കഴുകാറുണ്ട്​ മാർപാപ്പ. എന്നാൽ, രാഷ്​ട്രീയ നേതാക്കളുടെ പാദം ചുംബിക്കുന്നത്​ അപൂർവമാണ്​.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FRANCIS MARPAPA, POP FRANCIS, SOUTH SUDAN, SALVA KIIR, RIEK MACHAR
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY