ചേർത്തല: ജില്ലാ കരാട്ടേ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോട്സ് കൗൺസിലിന്റെയും ഒളിമ്പിക്സ് അസോസിയേഷന്റെയും അംഗീകാരത്തോടെ 41-ാമത് ജില്ലാ കരാട്ടേ ചാമ്പ്യൻഷിപ്പ് 28ന് ചേർത്തല സെന്റ് ആൻസ് പബ്ലിക് സ്കൂളിൽ നടക്കും. ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് റെൻഷി.ആർ. സുരാജ് അദ്ധ്യക്ഷനാകും. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു സമ്മാനദാനം നിർവഹിക്കും. സ്പോട്സ് കൗൺസിൽ സെക്രട്ടറി എൻ. പ്രദീപ്കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചാമ്പ്യൻഷിപ്പിൽ മത്സരാർത്ഥികൾക്കും ഒഫീഷ്യൽസിനും മാത്രമായിരിക്കും പ്രവേശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |