SignIn
Kerala Kaumudi Online
Thursday, 19 September 2024 10.02 PM IST

ഭീമനാട് വെള്ളിലക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷം

Increase Font Size Decrease Font Size Print Page
thalapoli
ഭീമനാട് വെള്ളിലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിൽ നിന്ന്

അലനല്ലൂർ: വള്ളുവനാടിന്റെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിച്ച് ഭീമനാട് വെള്ളിലക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം ആഘോഷിച്ചു. 67 ദിവസത്തെ കളമെഴുത്തു പാട്ടിനു സമാപനം കുറിച്ചാണ് താലപ്പൊലി ആഘോഷിച്ചത്. ക്ഷേത്രം തന്ത്രി പന്തലകോട്ടത്തു മനക്കൽ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ രാവിലെ അഞ്ചരക്ക് ഗണപതി ഹോമവും താന്ത്രിക പൂജകളും നടന്നു. കാഴ്ചശീവേലി, വൈകുന്നേരം മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ്, അറിയേറ്, തിരിച്ചെഴുന്നള്ളിപ്പ്, വൈകുന്നേരം ആറരക്ക് കല്ലൂർ ഉണ്ണിക്കൃഷ്ണനും സംഘവും അവതരിപ്പിച്ച മേളം എന്നിവ നടന്നു. ഇന്ന് കളംപാട്ട്, പുറത്തെഴുന്നള്ളിപ്പ്, നടുവിൽ ആൽത്തറക്ക് മുന്നിൽ അരിയേറും നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.