SignIn
Kerala Kaumudi Online
Thursday, 19 September 2024 1.05 AM IST

സംയുക്ത കർഷകസമിതി കർഷക ധർണ്ണ

Increase Font Size Decrease Font Size Print Page
karshaka

തൃശൂർ : കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തിന്റെ ഒന്നാം വാർഷികാചരണത്തിന്റെ ഭാഗമായി സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ ജില്ലയിൽ 16 ഏരിയ കേന്ദ്രങ്ങളിൽ കർഷക ധർണ്ണകൾ നടന്നു. പ്രധാനമന്ത്രി ബിൽ പിൻവലിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നതിന് പകരം കർഷക പ്രതിനിധികളുമായി ചർച്ച നടത്തി, പാർലമെന്റിൽ പിൻവലിക്കൽ ബില്ലുകൊണ്ടുവരിക, ജീവൻ നഷ്ടമായ സമരകേന്ദ്രങ്ങളിലെ കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം നൽകുക തുടങ്ങി മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു ധർണ്ണ. കുന്നംകുളത്ത് എ.സി മൊയ്തീൻ എം.എൽ.എ, മണലൂരിൽ മുരളി പെരുനെല്ലി എം.എൽ.എ, ചേർപ്പിൽ പി.കെ. ഡേവിസ്, വടക്കാഞ്ചേരിയിൽ എ.എസ്. കുട്ടി, ഇരിങ്ങാലക്കുടയിൽ പി.ആർ. വർഗ്ഗീസ്, ചേലക്കരയിൽ എം.എം. അവറാച്ചൻ, കൊടകരയിൽ കെ.വി. സജു, തൃശൂരിൽ വി.എസ്. സുനിൽകുമാർ, കൊടുങ്ങല്ലൂർ കെ.വി. വസന്തകുമാർ, മണ്ണുത്തിയിൽ കെ.കെ. രാജേന്ദ്ര ബാബു, നാട്ടിക സി.എൻ ജയദേവൻ, ഒല്ലൂരിൽ കെ.വി. ശിവദാസൻ, ചാവക്കാട് എ.വി. വല്ലഭൻ, ചാലക്കുടി ജോസ് മുതുക്കാട്ടിൽ, മാള കെ.സി. വർഗ്ഗീസ്, തിരൂരിൽ അഡ്വ: ജോഷി കുര്യാക്കോസ് എന്നിവർ ധർണ്ണ ഉദ്ഘാടനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, KARSHAKA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.