കോട്ടയം : എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും കീഴിൽ കൗൺസിലിംഗ് കേന്ദ്രം ആരംഭിക്കാൻ കർശന നിർദ്ദേശം നൽകുമെന്ന് വനിത കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി പറഞ്ഞു. പൊൻകുന്നം വർക്കി (സാഹിത്യ പ്രവർത്തക സഹകരണ സംഘം) ഹാളിൽ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. കൗമാരക്കാരുടെയടക്കം വിവിധ മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ കൗൺസിലിംഗ് സംവിധാനം വഴി സാധിക്കും. അതിർത്തി തർക്കങ്ങൾ സംബന്ധിച്ച പരാതികൾ വ്യാപകമായി കമ്മിഷന് മുമ്പിലെത്തുന്നു. വാർഡുതല ജാഗ്രതാസമിതികൾ ശക്തിപ്പെട്ടാൽ ഇത്തരം പരാതികൾ പരിഹരിക്കാൻ കഴിയുമെന്നും ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു. കമ്മിഷനംഗം ഇ.എം.രാധ, അഡ്വ. മീരാ രാധാകൃഷ്ണൻ, അഡ്വ. ഷൈനി ഗോപി, അഡ്വ.സി.എ.ജോസ്, അഡ്വ.സി.കെ.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
വനിതാകമ്മിഷൻ അദാലത്ത്
39 പരാതി തീർപ്പാക്കി
81 പരാതി പരിഗണിച്ചു
നാലെണ്ണം റിപ്പോർട്ട് തേടി
38 എണ്ണം അടുത്ത അദാലത്തിൽ
അടുത്ത അദാലത്ത് ഡിസം.13 ന്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |