തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി 30ന് ചൊവ്വാഴ്ച ആഘോഷിക്കും. കലാ സാംസ്കാരിക പരിപാടികൾക്ക് തുടക്കമായി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ബോർഡംഗം എം.ജി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി പി.ഡി ശോഭന, അസി. കമ്മിഷണർ വി.എൻ സ്വപ്ന, ദേവസ്വം മാനേജർ എം. മനോജ് കുമാർ, പി.ജി നായർ, വി.ആർ പ്രകാശൻ, സുലോചന ടീച്ചർ എന്നിവർ സംസാരിച്ചു.
തുടർന്ന് ഇളവള്ളി നടന നികേതൻ അവതരിപ്പിച്ച രംഗ പൂജ, ശലഭ ടീച്ചറും സംഘവും അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങൾ അരങ്ങേറി. ഇന്ന് ഞായറാഴ്ച വൈകീട്ട് തിരുവാതിരക്കളി, 6.15ന് കേരള നടനം മാസ്റ്റർ കിരൺ അവതരിപ്പിക്കുന്ന നൃത്തപരിപാടി, രാത്രി 7.30ന് തിരുവാതിരക്കളി. 29 ന് ദശമി വിളക്ക് ആഘോഷിക്കും. ഉച്ചയ്ക്ക് ശേഷം മൂന്നിന് ശാസ്താവിനെ പുറത്തേക്ക് എഴുന്നള്ളിക്കും. തൃപ്രയാർ രമേശൻ മാരാർ നയിക്കുന്ന പഞ്ചവാദ്യം. വൈകീട്ട് 6ന് സ്പെഷ്യൽ നാഗസ്വരം, രാത്രി 10ന് ദശമി വിളക്ക്. തൃപ്രയാർ അനിയൻ മാരാരുടെ മേളവും നടക്കും. 30 ന് ഏകാദശി ദിവസം രാവിലെ 8ന് ശീവേലി എഴുന്നള്ളിപ്പ്. പെരുവനം കുട്ടൻമാരാർ നയിക്കുന്ന പഞ്ചാരി മേളം. 9 മുതൽ പ്രസാദ ഊട്ട്. ഉച്ചയ്ക്ക് 12ന് കിഴക്കേ നടപ്പുരയിൽ സ്പെഷൽ നാഗസ്വരം. 2ന് മണലൂർ ഗോപിനാഥ് അവതരിപ്പിക്കുന്ന ഓട്ടൻ തുള്ളൽ, 3ന് കാഴ്ച ശീവേലി, പഴുവിൽ രഘുമാരാരുടെ മേളം. വൈകീട്ട് പാഠകം, ദീപാരാധന. രാത്രി 11ന് വിളക്കിനെഴുന്നള്ളിപ്പ്. ഡിസംബർ 1ന് ദ്വാദശി, പുലർച്ചെ പഞ്ചവാദ്യം, ദ്വാദശി സമർപ്പണം. തുടർന്ന് ഊട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |