പാലക്കാട്: ആഹാരം കഴിക്കുന്നവരെല്ലാവരും ഏതെങ്കിലും ഒരു കാർഷിക വൃത്തിയിൽ സ്വന്തം വീട്ടിലെങ്കിലും ഏർപ്പെടുന്നമെന്നും ഗാന്ധിഹരിത കോംപ്ലക്സുകൾ സ്ഥാപിക്കുകയും കാർഷിക കർമ്മ സേന രൂപീകരിക്കണമെന്നും കേരളാ പ്രദേശ് ഗാന്ധിദർശൻ ഹരിതവേദി പാലക്കാട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗം ഹരിതവേദി സംസ്ഥാന ചെയർമാൻ ബിനു ചക്കാലയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ഹരിതവേദി ചെയർമാൻ ആർ. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എ. ശിവരാമകൃഷ്ണൻ, ട്രഷറർ ടി.എൻ. ചന്ദ്രൻ, പ്രൊഫ. എം. ഉണ്ണിക്കൃഷ്ണൻ, വി.ആർ. കുട്ടൻ, പി.എസ്. നാരായണൻ, കെ. വിനീഷ്, ടി.എ. റഫീക്ക് ഡീൻ, ബി. പ്രതിഭ, ഇ.എസ്. ഹരിശങ്കർ എന്നിവർ പങ്കെടുത്തു.