തിരുവനന്തപുരം: തമലം അക്ഷയനഗർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കെ.എ.എസ് റാങ്ക് ജേതാക്കളായ നന്ദന എസ്.പിള്ളയ്ക്കും, അഖില മോഹനും സ്വീകരണം നൽകി. സീനിയർ ഫിസിഷ്യൻ ഡോ. എൻ. ഷൺമുഖം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എസ്.എച്ച്.ഒ അനീഷ് കോ- ഓർഡിനേഷൻ ഒഫ് തമലം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജശേഖരൻ നായർ, സെക്രട്ടറി സുരേന്ദ്രൻ, അക്ഷര റസി. അസോസിയേഷൻ പ്രസിഡന്റ് തമലം ഉണ്ണി, ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ, അഡ്വ. ഹരികുമാർ, തമലം മോഹൻ എന്നിവർ സംസാരിച്ചു. തുടർന്ന് ചൈതന്യ ഹോസ്പിറ്റലിന്റെ സൗജന്യ നേത്രരോഗ നിർണയവും ഡോ. ഷൺമുഖം ജനറൽ മെഡിസിന്റെ രോഗ പരിശോധനയും സൗജന്യ മരുന്നു വിതരണവും ഷീജയുടെ ആയുഷ് ന്യൂട്രിഷന്റെ ക്ളാസും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |