SignIn
Kerala Kaumudi Online
Thursday, 19 September 2024 5.09 AM IST

പിക് അപ്പ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു തകർന്നു

Increase Font Size Decrease Font Size Print Page
pik-up

കുമരകം: നായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട പിക് അപ്പ് മരത്തിലിടിച്ചു നിന്നു. ഇന്നലെ പുലർച്ചെ കോയമ്പത്തൂരിൽ നിന്ന് ചങ്ങനാശ്ശേരിക്ക് തണ്ണിമത്തനുമായി വന്ന തമിഴ്നാട് രജിസ്ട്രേഷൻ വാഹനമാണ് അപകടത്തിൽ പെട്ടത്.
വാഹനം ബോട്ട് ജെട്ടി പാലത്തിനു സമീപം പുത്തൻപറമ്പിൽ അനിലിൻ്റെ വീടിനു മുന്നിലെ മരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു. വാഹനത്തിന്റെ മുൻ ഭാഗം പൂർണ്ണമായി തകർന്നു.
ഡ്രൈവർ വിഘ്നേശ്, സഹായി ശ്രീനാഥ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല.
സംഭവ സമയം റോഡും പരിസരവും വിജനമായിരുന്നത് വലിയ അപകടം ഒഴിവാക്കി. പിന്നീട് മറ്റൊരു വാഹനം വരുത്തിച്ച് അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് തണ്ണി മത്തൻ നീക്കം ചെയ്തത് കയറ്റി വിട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, PICK UP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.