ചാരുംമൂട് : എൻ.എസ്.എസ് പന്തളം യൂണിയന്റെ നേതൃത്വത്തിൽ 18 സ്വയം സഹായ സംഘങ്ങൾക്ക് ധനശ്രീ പദ്ധതി പ്രകാരം 2 കോടി 34 ലക്ഷം രൂപ വിതരണം ചെയ്തു. യോഗം ഉദ്ഘാടനവും ലോൺ വിതരണവും യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആർ.രാജേന്ദ്രനുണ്ണിത്താൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെകട്ടറി കെ.കെ. പത്മകുമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ പി.എൻ. രാമകൃഷ്ണപിള്ള , എ.കെ. വിജയൻ, കെ.ശ്രീധരൻ പിള്ള, ആർ.സോമനുണ്ണിത്താൻ, കോ-ഓർഡിനേറ്റർ ജി.ശങ്കരൻ നായർ , ഇൻസ്പെക്ടർ വി.വിപിൻ , ബാങ്ക് മാനേജർ രശ്മി, ലിന്റു എന്നിവർ പ്രസംഗിച്ചു. ഈ വർഷം നാലു ഘട്ടങ്ങളിലായി 11 കോടി 30 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |