ആലപ്പുഴ: ജില്ലയിൽ നടന്നുവരുന്ന 'ലോകമേ തറവാട് ' കലാപ്രദർശനം ഡിസംബർ വരെ തുടരാൻ സർക്കാർ അനുമതി നൽകി. വിദേശ സഞ്ചാരികളുടെ അന്വേഷണങ്ങളിൽ ഇടം നേടിയ ലോകമേ തറവാട് പ്രദർശനം നീട്ടണമെന്ന ആവശ്യം ശക്തമായിരുന്നു. മലയാളികളായ 267 ആർട്ടിസ്റ്റുകളുടെ കലാരചനകളാണ് ഏഴ് ഗ്യാലറികളിലായി ഒരുക്കിയിരിക്കുന്നത്.
ലോകപ്രശസ്തനായ ആർട്ടിസ്റ്റ് ബോസ് കൃഷ്ണമാചാരിയാണ് പ്രദർശനത്തിന്റെ ക്വുറേറ്റർ.
മഹാകവി വള്ളത്തോളിന്റെ 'ലോകമേ തറവാട് ' എന്ന പ്രയോഗമാണ് ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ സഹായത്തോടെ കൊച്ചിൻ ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിച്ച കലാപ്രദർശനത്തിന്റെ അടിസ്ഥാന തീം. രാജ്യത്തെ തന്നെ സമകാലീനകലയുടെ ഏറ്റവും വലിയ പ്രദർശനമാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള ''ലോകമേ തറവാട്'' പ്രദർശനം. കൊവിഡ് വ്യാപന ശേഷം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടാൻ പ്രദർശനത്തിനായിട്ടുണ്ട്. ഓരോ ആഴ്ചയിലും 5000 ൽ അധികം സന്ദർശകരാണ് പ്രദർശനത്തിനെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |