നെയ്യാറ്റിൻകര: വിവിധ ആവശ്യങ്ങളുന്നയിച്ച് അസോസിയേഷൻ സംഘടിപ്പിക്കുന്ന അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി തിരുവനന്തപുരം സൗത്ത്,നോർത്ത്,വെസ്റ്റ് ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ തെക്കൻ മേഖലാ സമര പ്രചാരണ ജാഥയ്ക്ക് നെയ്യാറ്റിൻകരയിൽ തുടക്കമായി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് എസ്.എസ്.സാബു അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം വി.കേശവൻകുട്ടി, സി.പി.എം ഏര്യാ സെക്രട്ടറി ടി. ശ്രീകുമാർ, സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എൻ.എസ് ദിലീപ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.എസ് അജയകുമാർ, കെ.കെ ഷിബു,അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ്. ജിനുകുമാർ, ഭാരവാഹികളായ എൻ.കെ.രഞ്ജിത്ത്, ജി.ജിജോ,എൻ.എസ്.വിനോദ് ,വി.അശ്വതി തുടങ്ങിയവർ പങ്കെടുത്തു. ജാഥാ ക്യാപ്റ്റൻ എസ്.ആർ.നിരീഷ്,സുശീലൻ മണവാരി,ശ്രീദേവി,സുരേഷ് ബാബു,ഇ.സുരേഷ് എന്നിവരാണ് ജാഥാംഗങ്ങൾ. നെയ്യാറ്റിൻകര,പൂവാർ,വെള്ളറട, പാറശാല,ആര്യനാട്,വെള്ളനാട് യൂണിറ്റുകളിലെ പര്യടനത്തിന് ശേഷം ജാഥ ആദ്യ ദിനത്തിൽ കാട്ടാക്കടയിൽ സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |