കൊല്ലം: പട്ടികജാതി വികസന വകുപ്പിന്റെ ട്രെയിനിംഗ്-കം എംപ്ലോയ്മെന്റ് പദ്ധതിപ്രകാരം ഐ.ടി.ഐ/ഐ.ടി.സി, ബി.ടെക്, ഡിപ്ലോമ കോഴ്സുകൾ പാസായ തൊഴിൽരഹിതരായ പട്ടികജാതി വിഭാഗത്തിൽപെട്ട യുവതി, യുവാക്കൾക്ക് ബന്ധപ്പെട്ട ട്രേഡുകളിൽ പരിശീലനത്തിനായി സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്റ്റൈപ്പന്റോട് കൂടി അപ്രന്റീസ്ഷിപ്പ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ, യോഗ്യതാ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ് എന്നീ രേഖകൾ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. പരിശീലനം നേടാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിലെ മേധാവിയുടെ സാക്ഷ്യപത്രം ഉൾപ്പെടുത്തണം. ഫോൺ: 0474 2794996.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |