കുറ്റ്യാടി: പരിമിതികൾ മറന്ന് കുരുന്ന് പ്രതിഭകൾ നടത്തിയ പരിശ്രമത്തിന് അംഗീകാര തിളക്കം. ഹോർട്ടികൾച്ചർ തെറാപ്പിയിലൂടെ ഭിന്നശേഷി കുട്ടികൾക്കുണ്ടാവുന്ന ശാരീരികവും മാനസികവുമായ വികാസം എന്ന വിഷയത്തിൽ ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ കുന്നുമ്മൽ ബി.ആർ.സിയെ പ്രതിനിധീകരിച്ച് അമീർ അഹമ്മദും ഭഗത്ത് നിഹാറും അവതരിപ്പിച്ച പ്രബന്ധം സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സെറിബ്രൽ പാൾസി ബാധിച്ച അമീർ പരിമിതികളെ മറികടന്നാണ് അപൂർവ നേട്ടം കൈവരിച്ചത്. കുന്നുമ്മൽ ബി.ആർ.സി ഭിന്നശേഷി കുട്ടികൾക്കായി നടപ്പിലാക്കിയ വിത്തും കൈക്കോട്ടും എന്ന ഗൃഹാങ്കണ കൃഷിയിലൂടെയാണ് അമീർ കാർഷിക രംഗത്തേക്ക് കടന്നത്. തനിക്ക് ലഭിച്ച അറിവുകൾ സ്ക്കൂളിലെ കൂട്ടുകാർക്കായി പങ്കുവെക്കുന്ന അമീർ ഹോർട്ടികൾച്ചറൽ തെറാപ്പി ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങൾ ബാല ശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |