കുന്ദമംഗലം: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പട്ടികജാതി സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണ പദ്ധതി പ്രകാരം കുന്ദമംഗലം ലേബർ കോൺട്രാക്ട് സൊസൈറ്റിയ്ക്ക് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങി. പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം.ധനീഷ് ലാൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, വി.അനിൽകുമാർ, സഹകരണ യൂണിറ്റ് ഇൻസ്പെക്ടർ ജ്യോതിഷ്കുമാർ, സി.എം.ബാബു, പി.ഖൗലത്ത്, രജനി തടത്തിൽ, എം.കെ.മോഹൻദാസ്, ജനാർദ്ദനൻ കളരിക്കണ്ടി, അരിയിൽ മൊയ്തീൻ ഹാജി, ടി.ചക്രായുധൻ, കേളൻ നെല്ലിക്കോട്ട്, സൊസൈറ്റി പ്രസിഡന്റ് കെ.ശ്രീധരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |