സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും
വടക്കാഞ്ചേരി: മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പേരിൽ വടക്കാഞ്ചേരി ബ്ലോക്ക് മൾട്ടിപർപ്പസ് സർവീസ് സഹകരണ സംഘം മൂന്ന് കോടി രൂപ ചെലവിൽ നിർമ്മിച്ച സമുച്ചയം ആറിന് രാവിലെ 10.30ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനാകും.
സംഘത്തിന്റെ സ്ഥാപക മെമ്പറായിരുന്ന പി.എസ്. മോഹൻ ദാസിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച സ്മാരക ഹാൾ എ.സി. മൊയ്തീൻ എം.എൽ.എ നിർവഹിക്കും. ബ്രാഞ്ച് ഓഫീസ് നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണൻ കാഷ് കൗണ്ടർ ഉദ്ഘാടനം ചെയ്യും.
കെ.ആർ. നാരായണന്റെ പേരിൽ സംസ്ഥാനത്ത് ഒരു സഹകരണ സംഘം നിർമ്മിക്കുന്ന ആദ്യ സംഘമാണ് അത്താണിയിലേതെന്ന് സംഘം പ്രസിഡന്റ് ഇ.കെ. ദിവാകരൻ, വൈസ് പ്രസിഡന്റ് പി.കെ. അബൂബക്കർ, ഡയറക്ടർമാരായ കെ.എ. രാമചന്ദ്രൻ , സി.എ. ശങ്കരൻകുട്ടി, എ.പി. ജോൺസൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കെ.ആർ. നാരായണൻ സ്മാരക സംഘം
നാലു നില കളിലായി 8000 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ഒന്നാം നിലയും രണ്ടാം നിലയും കമേഴ്സ്യൽ ആവശ്യങ്ങൾക്കായി നൽകും. ലിഫ്റ്റ് സൗകര്യം, സോളാർ, ജററേറ്റർ എന്നീ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് അത്താണിയിൽ കെ.ആർ. നാരായണൻ സ്മാരക സഹകരണ സംഘം നിർമ്മിച്ചിട്ടുള്ളതു്.
വടക്കാഞ്ചേരി ഉൾപ്പെടുന്ന ഒറ്റപ്പാലം പാർലമെന്റിൽ നിന്നും മൂന്ന് തവണ (1984, 1989, 1991) വിജയിച്ച് കേന്ദ്ര മന്ത്രി, ഉപരാഷ്ട്രപതി, രാഷ്ട്രപതി എന്നീ പദവികൾ അലങ്കരിച്ച കെ.ആർ. നാരായണനുള്ള ആദരമാണ് ഈ സ്മാരക സഹകരണ സംഘം.
- ഇ.കെ. ദിവാകരൻ, സംഘം പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |