വടകര / താമരശ്ശേരി: സി.പി.എം വടകര, താമരശ്ശേരി ഏരിയാ സമ്മേളനങ്ങൾക്ക് തുടക്കമായി. വടകര മുനിസിപ്പൽ ടൗൺ ഹാളിലെ മുയ്യാരത്ത് പത്മനാഭൻ- ടി.കെ ബാലൻ നായർ നഗറിൽ ഏരിയ കമ്മിറ്റി അംഗം എം.ടി നാരായണൻ പതാക ഉയർത്തിയതോടെയാണ് വടകര സമ്മേളനത്തിന് തുടക്കമായത്. ജില്ലാ സെക്രട്ടറി പി.മോഹനൻ ഉദ്ഘാടനം ചെയ്തു. ടി.കെ അഷറഫ് രക്തസാക്ഷി പ്രമേയവും സി.എം ഷാജി അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം.നാരായണൻ, ടി.സി.രമേശൻ, പി.എം.ലീന, ടി.വി.സഫീറ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഏരിയ സെക്രട്ടറി ടി.പി.ഗോപാലൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർ എം.ടി.നാരായണൻ സ്വാഗതം പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി പ്രതിനിധികളുടെ പ്രകടനവും നടന്നു.
താമരശ്ശേരി ഏരിയാ സമ്മേളനം പൂനൂരിൽ ടി.ചന്തുകുട്ടി മാസ്റ്റർ നഗറിൽ (പൂനൂർ വ്യാപാരഭവൻ) പി.സി.വേലായുധൻ പതാക ഉയർത്തിയതോടെ തുടക്കമായി. സംസ്ഥാന കമ്മിറ്റിയംഗം എ.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ടി.മഹറൂഫ് രക്തസാക്ഷി പ്രമേയവും എൻ.കെ.സുരേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ടി.സി.വാസു, വി.രവീന്ദ്രൻ, ഷറീന മജീദ് ,സാദിക്ക് മുഹമ്മദ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഏരിയാ സെക്രട്ടറി ആർ.പി.ഭാസ്കരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സ്വാഗതസംഘം ചെയർമാൻ എ.കെ.ഗോപാലൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എം. മെഹബൂബ്, ജോർജ് എം തോമസ്, ജില്ലാകമ്മിറ്റിയംഗങ്ങളായ ടി.വിശ്വനാഥൻ, പി.കെ.പ്രേംനാഥ് എന്നിവർ പ്രസംഗിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |