തിരുവനന്തപുരം: ജില്ലാ ഓങ്കോളജി ക്ലബിന്റെ (ടി.ഒ.സി) പത്താം വാർഷികാഘോഷം ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. അർബുദ അവബോധ, ചികിത്സാ മേഖലയിൽ മികച്ച പ്രകടനം കാഴ്ച വച്ച ഒമ്പത് എൻ.ജി.ഒകളെ ചടങ്ങിൽ ആദരിച്ചു.
വിവിധ വിഷയങ്ങളിൽ ചർച്ചയും സംവാദങ്ങളും സംഘടിപ്പിച്ചു. ടി.ഒ.സി പ്രസിഡന്റ് ഡോ.പി.ജി. ജയപ്രകാശ്, കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ഡോ. ബിനു കുന്നത്ത്, ഐ.എ.എസ്.ഒ സെക്രട്ടറി ഡോ.കെ. ചന്ദ്രമോഹൻ, ടി.ഒ.സി സെക്രട്ടറി ഡോ. ബോബൻ തോമസ്, വിനോദിനി ബാലകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു. ഡോ. ബോബൻ തോമസ് രചിച്ച 'അർബുദം അറിഞ്ഞതിനപ്പുറം' എന്ന പുസ്തകം ശശി തരൂർ കോടിയേരി ബാലകൃഷ്ണന് നൽകി പ്രകാശനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |