നെടുമങ്ങാട്: എ.ടി.എം കൗണ്ടറിന്റെ ഗ്ലാസ് ഡോർ തകർന്നുവീണ് അദ്ധ്യാപികയ്ക്ക് പരിക്കേറ്റു. നെടുമങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപിക കരകുളം ചിത്രാലയത്തിൽ (കെ.പി. 8/617 എ) ചിത്രാനാരായണന്റെ (47) വലതുകാലിലെ ഒരു വിരൽ പൂർണമായും മുറിഞ്ഞുപോയി. രണ്ടു വിരലുകൾക്ക് പൊട്ടലുണ്ട്.
ഇന്നലെ രാവിലെ 10.45ഓടെ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിലെ സ്വകാര്യ എ.ടി.എം കൗണ്ടറിൽവച്ചാണ് അപകടം. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അച്ഛനെ ഡിസ്ചാർജ് ചെയ്ത് കൂട്ടിക്കൊണ്ടു പോകാനെത്തിയ അദ്ധ്യാപിക പണമെടുക്കുന്നതിനായി എ.ടി.എമ്മിന്റെ വാതിൽ തുറന്ന് അകത്തുപ്രവേശിക്കുമ്പോഴാണ് ഗ്ലാസ് ഡോർ തകർന്ന് ദേഹത്തുവീണത്. ചിത്രയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |