ആലപ്പുഴ: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ സാമൂഹ്യ-സാമ്പത്തിക സർവേയുടെ വിവരശേഖരണം കുടുംബശ്രീ മുഖേന നടത്തും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാർഡിലും സംവരണേതര വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അഞ്ചുവീതം കുടുംബങ്ങളെ കണ്ടെത്താനാണ് സർവേ. വാർഡ് മെമ്പർ, കുടുംബശ്രീ സി.ഡി.എസ് അംഗം, വില്ലേജ് ഓഫീസർ എന്നിവരുടെ സംയുക്ത സമിതി ചേർന്ന് കുടുംബങ്ങളെ കണ്ടെത്തും. അഞ്ച് വാർഡിന് ഒരാളെന്ന നിലയിൽ കുടുംബശ്രീ ത്രിതല സംവിധാനത്തിൽ നിന്ന് എന്യൂമേറ്റർമാരെ തിരഞ്ഞെടുത്ത് പരിശീലനം നൽകി സജ്ജമാക്കി. കമ്മിഷൻ തയ്യാറാക്കിയ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള സർവേ 8ന് ആരംഭിച്ച് 15ന് പൂർത്തിയാകും. ജില്ലയിൽ സി.ഡി.എസ് തല എന്യൂമേറ്റർമാരുടെ പരിശീലനം ഇന്നലെ ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. കമ്മിഷൻ അംഗം അഡ്വ. എം. മനോഹരൻ പിള്ള അദ്ധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ജെ. പ്രശാന്ത് ബാബു, അസി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.വി. സേവ്യർ, ജില്ലാ പ്രോഗ്രാം മാനേജർ രേഷ്മ രവി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |