ആലപ്പുഴ: ജനങ്ങൾക്കിടയിൽ പീപ്പിൾസ് റെസ്റ്റ് ഹൗസുകൾക്ക് പ്രിയമേറുന്നു. ജില്ലയിലെ എട്ട് പൊതുമരാമത്ത് റെസ്റ്റ് ഹൗസുകൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ പീപ്പിൾസ് റെസ്റ്റ് ഹൗസുകളായി മാറ്റിയതോടെ ബുക്കിംഗും വരുമാനവും മുൻമാസങ്ങളേക്കാൾ വർദ്ധിച്ചു.
ജില്ലയിൽ ആലപ്പുഴ, ചേർത്തല, ഹരിപ്പാട്, കരുമാടി, കായംകുളം, കറ്റാനം, മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് പീപ്പിൾസ് റസ്റ്റ് ഹൗസുകൾ ഒരുക്കിയിരിക്കുന്നത്. ഇതിൽ ആലപ്പുഴ റസ്റ്റ് ഹൗസ് മാത്രമാണ് ക്ലാസ് വൺ വിഭാഗത്തിൽപ്പെടുന്നത്. 16 മുറികളോട് കൂടിയ പുതിയ കെട്ടിടത്തിലെ ക്ലാസ് വൺ വിഭാഗം ഒരാഴ്ചയ്ക്കകം പ്രവർത്തനം ആരംഭിക്കും. താമസത്തിന് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. റെസ്റ്റ് ഹൗസിന്റെ ഔദ്യോഗിക ഓൺലൈൻ പേജ് വഴി ബുക്കിഗും അന്വേഷണങ്ങളും നടത്താം. എ.സി, നോൺ എ.സി വിഭാഗങ്ങളിൽ മുറികൾ ലഭ്യമാണ്. resthouse.pwd.kerala.gov.in എന്ന സൈറ്റ് വഴി ഓൺലൈൻ ബുക്കിംഗ് നടത്താം.
സൗകര്യങ്ങൾ ഇങ്ങനെ
1. ആലപ്പുഴ - ക്ലാസ് വൺ വിഭാഗം. പഴയ 11 മുറികളിൽ ഏഴെണ്ണം പൊതുജനങ്ങൾക്ക്. 6 എ.സി റൂം ഉൾപ്പെടെ 16 മുറികളുള്ള പുതിയ കെട്ടിടം അടുത്തയാഴ്ച തുറക്കും. ഡൈനിംഗ് ഹാൾ സൗകര്യം
2. ചേർത്തല - ഒരു നോൺ എ.സി, രണ്ട് എ.സി മുറികൾ
3. കരുമാടി - രണ്ട് എ.സി, നാല് നോൺ എ.സി
4. ചെങ്ങന്നൂർ - 12 മുറികൾ
5. കറ്റാനം - രണ്ട് എ.സി മുറികൾ
6. ഹരിപ്പാട് - ഒരു എ.സി, രണ്ട് നോൺ എ.സി
7. മാവേലിക്കര - ഒരു എ.സി, മൂന്ന് നോൺ എ.സി, കാന്റീൻ സൗകര്യം
8. കായംകുളം - ഏഴ് നോൺ എ.സി
വരുമാനം (നവംബർ)
ആലപ്പുഴ - ₹ 43,270
കായംകുളം - ₹ 18,600
ചേർത്തല - ₹ 19,800
ചെങ്ങന്നൂർ - ₹ 17,733
മാവേലിക്കര - ₹ 10,500
നിരക്ക്
ക്ലാസ് വൺ - എ.സി: ₹ 1000,
നോൺ എ.സി: ₹ 600രൂപ
ക്ലാസ് ടു - എ.സി :₹ 750
നോൺ എ.സി: ₹ 400
അധിക ബെഡ്: ₹ 150
""
പീപ്പിൾ റെസ്റ്റ് ഹൗസായതോടെ ബുക്കിംഗുകൾ വർദ്ധിച്ചു. പുതിയ കെട്ടിടം തുറക്കുന്നതോടെ കൂടുതൽ പേർക്ക് മിതമായ നിരക്കിൽ താമസസൗകര്യം ലഭിക്കും.
റസ്റ്റ് ഹൗസ് ജീവനക്കാർ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |