പാലക്കാട്: ഡൽഹി കർഷക സമരത്തിനിടെ മരിച്ച കർഷകരുടെ ആശ്രിതർക്ക് സർക്കാർ ജോലിയും നഷ്ടപരിഹാരവും നൽകാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് രാഷ്ട്രീയ കിസാൻ മഹാ സംഘം പാലക്കാട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കാർഷികോൽപന്നങ്ങൾക്ക് എം.എസ്.പി ഉറപ്പാക്കുന്നതിന് കേന്ദ്രസർക്കാർ കാലതാമസം വരുത്തരുതെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന വൈസ് ചെയർമാൻ മുതലാംതോട് മണി യോഗം ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ ചെയർമാൻ കല്ലടിക്കോട് ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സജീഷ് കുത്തനൂർ, വിളയോടി വേണുഗോപാൽ, കെ.കാർത്തികേയൻ, കെ.ആർ.ഹിമേഷ്, നൊച്ചുള്ളി ശിവദാസ്, എൻ.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി കൊട്ടേക്കാട് വേലായുധൻ, കെ.വാസുദേവൻ (വൈസ് ചെയർമാൻ), എസ്.അതിരഥൻ, കെ.സുധീർ (ജോയിൻ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |