പാലക്കാട്: അട്ടപ്പാടി ശിശുമരണം സർക്കാറിന്റെയും ഉദ്യോഗസ്ഥരുടെയും കുറ്റകരമായ അനാസ്ഥയാണെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും കേരളാ പ്രദേശ് വനിതാ ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ ചെയർമാൻ പി.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഇന്ധന പാചക വാതക, ഭക്ഷ്യസാധന വിലവർദ്ധനവിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. വിലക്കയറ്റം തടയണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയ്ക്കു മുന്നിലോ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഓഫീസുകൾക്കു മുമ്പിലോ പ്രതിഷേധ സത്യഗ്രഹ സമരം നടത്താൻ തീരുമാനിച്ചു. സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം മലമ്പുഴ മണ്ഡലത്തിൽ മന്തക്കാടുള്ള ഗാന്ധി പ്രതിമയ്ക്കു മുമ്പിൽ 11ന് നടത്താൻ തീരുമാനിച്ചു. ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അട്ടപ്പാടി ആദിവാസി ഊരുകൾ സന്ദർശിക്കാനും ആദിവാസി സഹോരങ്ങളെ ഉൾപ്പെടുത്തി വനിതാ ഗാന്ധി ദർശൻ വേദി അട്ടപ്പാടി മേഖലാ കമ്മിറ്റിയും, കെ.പി.ജി.ഡി മണ്ഡലം കമ്മിറ്റികളും രൂപീകരിക്കാൻ തീരുമാനമായി.
വനിതാ ഗാന്ധി ദർശൻ വേദി പാലക്കാട് ജില്ലാ ചെയർപേഴ്സൺ പി. പ്രീത അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി. തങ്കമണി, എ. ശിവരാമകൃഷ്ണൻ, എ. ഭാസ്കരൻ, സുരഭി ഉണ്ണിക്കൃഷ്ണൻ, എ. കോമളവല്ലി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |