തിരുവനന്തപുരം:എ.പി.വൈ പദ്ധതി നടപ്പിലാക്കുന്നതിൽ കേരള ഗ്രാമീൺ ബാങ്ക് കണക്കുകളിൽ ഒന്നാമതെന്ന് എസ്.എൽ.ബി.സി ഡെപ്യൂട്ടി ജനറൽ മാനേജർ കൃഷ്ണ സായി പറഞ്ഞു.കേരള ഗ്രാമീൺ ബാങ്ക് സംഘടിപ്പിച്ച അടൽ പെൻഷൻ യോജന ഔട്ട് റീച്ച് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.10 റീജിയണൽ ഓഫീസുകളെയും മികച്ച പ്രകടനം കാഴ്ചവച്ച മാനേജർമാരെയും പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പി.എഫ്.ആർ.ഡി.എ അസിസ്റ്റന്റ് ജനറൽ മാനേജർ മോഹിത് യാദവ്,കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഷൈജു കെ.ആർ,കേരള ഗ്രാമീൺ ജനറൽ മാനേജർ സിദ്ധാർത്ഥൻ.സി,ബാങ്ക് ചീഫ് മാനേജർ രമ്യ,ലീഡ് ഡിസ്ട്രിക്ട് മാനേജർ ശ്രീനിവാസ പൈ,റീജിയണൽ ഓഫീസ് പ്രതിനിധി വിജയ്.ആർ എന്നിവർ പങ്കെടുത്തു.പെൻഷൻ യോജനയിലെ മികച്ച പെർഫോമിംഗ് മാനേജർമാരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |