തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഓംബുഡ്സ്മാന് പരാതി നൽകുന്നതിന് ജില്ലയിൽ സംവിധാനം ഏർപ്പെടുത്തി. പരാതികൾ തപാലായോ കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷന്റെ നാലാം നിലയിലുള്ള ഓംബുഡ്സ്മാൻ ഓഫീസിൽ നേരിട്ടെത്തിയോ നൽകാം.04712731770 എന്ന നമ്പരിൽ വിളിച്ചും ombudsmanmgnregstvm@gmail.com എന്ന മെയിൽ ഐഡി വഴിയും പരാതികൾ അറിയിക്കാനുള്ള സൗകര്യമുണ്ട്. കൂടാതെ ഓരോ മാസവും മുൻകൂട്ടി നിശ്ചയിക്കുന്ന സിറ്റിംഗിലും പരാതി നൽകാനാകുമെന്നും സമയബന്ധിതമായി പരിഹാരം ലഭ്യമാക്കുന്നതാണെന്നും ജില്ലാ പ്രോഗ്രാം കോഓർഡിനേറ്റർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |