കോഴിക്കോട്: മൂന്നു വർഷത്തിനകം മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള കേന്ദ്ര - സംസ്ഥാന സംയുക്ത പദ്ധതിയായ ജലജീവൻ മിഷന്റെ പ്രവർത്തനങ്ങൾക്ക് പനങ്ങാട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ മിഷൻ ഓഫീസിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണൻ നിർവഹിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ റംലാ ഹമീദ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ വി.സി.അജിത, സി.ഡി.എസ് അംഗം സത്യവതി, ടീം ലീഡർ എം.കെ.അശ്വതി, കമ്യൂണിറ്റി ഫെസിലിറ്റേറ്റർ ഇ.നമിത തുടങ്ങിയവർ സംബന്ഥിച്ചു.
രാമനാട്ടുകരയിലെ ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രമാണ് പഞ്ചായത്തിലെ പദ്ധതിയുടെ നിർവഹണ ഏജൻസി. വാട്ടർ അതോറിറ്റി സമ്പൂർണ എസ്റ്റിമേറ്റ് തയ്യാറാക്കി വരികയാണ്. നിലവിലുള്ള കുടിവെള്ള പദ്ധതികളുടെ സർവേയാണ് ഇപ്പോൾ നടന്നുവരുന്നത്. അടുത്തമാസം ഗ്രാമസഭകൾ ചേർന്ന് അപേക്ഷ സ്വീകരിച്ചുതുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |