SignIn
Kerala Kaumudi Online
Thursday, 19 September 2024 4.59 PM IST

എ.കെ.എസ്.ടി.യു ജില്ലാ രജതജൂബിലി സമ്മേളനം ഇന്ന്

Increase Font Size Decrease Font Size Print Page
akstu

പാലക്കാട്: ഓൾ കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) ജില്ലാ രജതജൂബിലി സമ്മേളനം ഇന്ന് ഹോട്ടൽ ഗസാലയിൽ നടക്കും. ഇന്ന് രാവിലെ 9.45ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
സ്വാഗത സംഘം ചെയർമാൻ ടി. സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ഇന്ദുമതി അന്തർജ്ജനം, മുൻ ജില്ലാ സെക്രട്ടറി കെ.സി. അശോകൻ എന്നിവർ സംസാരിക്കും. യോഗത്തിൽ എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി എം.എൻ. വിനോദ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണപ്പിള്ള നന്ദിയും പറയും.
പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറർ കെ.എസ്. ഭരത് രാജ് ഉദ്ഘാടനം ചെയ്യും. എൻ. സതീഷ് മോൻ അദ്ധ്യക്ഷത വഹിക്കും. രക്തസാക്ഷി പ്രമേയം സോമൻ വി.ടി, അനുശോചന പ്രമേയം കെ. സരേന്ദ്രൻ എന്നിവർ അവതരിപ്പിക്കും. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി.കെ. മാത്യു, ജില്ലാ സെക്രട്ടറി പി.ഡി. അനിൽകുമാർ എന്നിവർ സംസാരിക്കും.
ജില്ലാ ജോ.സെക്രട്ടറി സി. രണദിവെ സ്വാഗതം പറയുന്ന യോഗത്തിൽ പി.എസ്. ജവഹർ നന്ദി പറയും.
വൈകിട്ട് നടക്കുന്ന യാത്രഅയപ്പ് സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗം സി. ദിനകരൻ അദ്ധ്യക്ഷതയും ജില്ലാ വൈസ് പ്രസിഡന്റ് അജിതകുമാരി പി.എസ്. സ്വാഗതവും പറയും. കെ.പി. വാസദേവൻ, ആർ. സുഗതൻപിള്ള, ടി.ജെ. ഹരീഷ് കുമാർ, ടി. ഓമനക്കുട്ടൻ, സിറിൾ മാത്യു, കെ. കുമാരസ്വാമി, എം.പി. വിക്ടോറിയ ടീച്ചർ, എസ്. ജയകുമാർ, ടി. വിജയലക്ഷ്മി എന്നിവർ സംസാരിക്കും. കെ.സി. ശുഭശ്രീ നന്ദി പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.