SignIn
Kerala Kaumudi Online
Thursday, 19 September 2024 1.53 PM IST

വിദ്യാഭ്യാസ സംവാദ മത്സരം

Increase Font Size Decrease Font Size Print Page
kalam

നെയ്യാറ്റിൻകര: ഡോ. കലാം ഐ.എ.എസ് സ്പോട്ടും കെടെറ്റ് ട്രെയിനിംഗ് സെന്ററും സംയുക്തമായി അക്ഷരാവതരണ രീതി മലയാളത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരം ജില്ലയിലെ വിവിധ ടി. ടി. ഐ കൾക്കുവേണ്ടി സംഘടിപ്പിച്ച വിദ്യാഭ്യാസ സംവാദ മത്സരത്തിൽ മരുതൂർക്കോണം പി.ടി.എം. ടി ടി.ഐ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനം എൽ. എം.എസ്.ടി. ടി.ഐ അമരവിള കരസ്ഥമാക്കി. സംവാദ പരമ്പരയുടെ ഉദ്ഘാടനം വി.ടി.എം. എൻ.എസ്.എസ് കോളേജ് മലയാളം വിഭാഗം മേധാവി ഡോ. ബെറ്റി മാത്യു നിർവഹിച്ചു. 2013 കരിക്കുലം പാഠപുസ്തക സമിതി അംഗം ജോസ് വിക്ടർ ഞാറക്കല മോഡറേറ്ററായിരുന്നു. രചന വേലപ്പൻനായർ, അഡ്വ. വിനോദ് സെൻ, സി.ആർ ആത്മ കുമാർ, അദ്ധ്യാപകരായ ലീനാ മോൾ, അഭിഷാമോൾ, അവനീഷ് അശോക്, സാം ലീവൻസ് എ.എസ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.