ചെറുപുഴ :സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് പോസ്റ്റ് കാർഡ് പ്രചാരണത്തിന് വേണ്ടി തപാൽ വകുപ്പ് ഡിപ്പാർട്ട്മെൻറ് ഓഫ് സ്കൂൾ എഡ്യൂക്കേഷൻ ആൻഡ് ലിറ്ററസിയുമായി സഹകരിച്ച് നടത്തുന്ന പ്രധാന മന്ത്രിക്ക് ഒരു കത്ത് എഴുതാം പരിപാടിയുടെ ഉദ്ഘാടനം ചെറുപുഴ ജെ എം യു പി സ്കൂളിൽ വെച്ച് ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ നിർവഹിച്ചു. അംഗീകരിക്കപ്പെടാത്ത സ്വാതന്ത്ര്യ സമര നായകർ, 2047 ഇന്ത്യ എന്റെ കാഴ്ചപ്പാടിൽ എന്നീ വിഷയങ്ങളെക്കുറിച്ച് കുട്ടികൾ പോസ്റ്റ് കാർഡിൽ എഴുതുന്നു. അത് പ്രധാനമന്ത്രിക്ക് അയക്കുന്ന പരിപാടിയാണ് ഇത്. പിടിഎ പ്രസിഡന്റ് കെ .എ. സജി യുടെ അദ്ധ്യക്ഷത വഹിച്ചു. ചെറുപുഴ പോസ്റ്റ് ഓഫീസിലെ ഓഫീസർ എൻ.കെ. രാഘവൻ പരിപാടി വിശദീകരിച്ചു. മാനേജർ ഇൻ ചാർജ് കെ.കെ. വേണുഗോപാൽ, ഇ. ജയചന്ദ്രൻ , മിധുൻ എന്നിവർ പ്രസംഗിച്ചു. കെ. സത്യവതി സ്വാഗതവും എം.വി. ജിഷ നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |