SignIn
Kerala Kaumudi Online
Thursday, 19 September 2024 12.56 AM IST

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ

Increase Font Size Decrease Font Size Print Page
covid

കൊല്ലം: കൊവിഡ് നിയന്ത്റണങ്ങളിൽ കൂടുതൽ ഇളവുകൾ ബാധമാക്കിയെന്ന് ജില്ലാ ദുരന്ത നിവാരണ അതോറി​ട്ടി ചെയർപേഴ്‌സണും കളക്ടറുമായ അഫ്‌സാന പർവീൺ അറിയിച്ചു. ഉത്സവം, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക പരിപാടികൾ തുടങ്ങിയവയ്ക്ക് തുറന്ന ഇടങ്ങളിൽ പരമാവധി 300 പേർക്ക് പങ്കെടുക്കാം. ചെറിയ ഹാളുകൾ, അടഞ്ഞ മുറികൾ എന്നിവിടങ്ങളിൽ പരമാവധി 150 പേർ. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് നിലവിലുള്ള ഇളവുകളാണ് ബാധകം. അനുവദനീയമായ ആളുകളുടെ എണ്ണം ലഭ്യമായ സ്ഥലത്തിന് ആനുപാതികമായിരിക്കണം.

ഉത്സവങ്ങൾക്ക് കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിനും അനുമതിയുണ്ട്. നിർബന്ധമായും മാസ്‌ക് ധരിക്കണം. മൂന്ന് ലെയർ മാസ്‌കോ എൻ 95 മാസ്‌കോ ധരിക്കണം. സ്‌കൂളുകളിൽ എത്തുന്ന കുട്ടികൾക്ക് കൊവിഡ് രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യപരിരക്ഷ നൽകാൻ നടപടി എടുക്കണമെന്നും കൊവിഡാനന്തര രോഗങ്ങളെക്കുറിച്ച് അദ്ധ്യാപകരിൽ പൊതു ധാരണ ഉണ്ടാക്കണമെന്നും നിർദേശമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.