പഴയങ്ങാടി:എ.ഐ.എസ്.എഫ് കല്ല്യാശ്ശേരി മണ്ഡലം സമ്മേളനം നെരുവമ്പ്രത്ത് എ.ഐ.വൈ.എഫ് ജില്ലാസെക്രട്ടറി കെ.വി.രജീഷ് ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് ജില്ലാസെക്രട്ടറി പി.എ.ഇസ്മയിൽ സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലംപ്രസിഡന്റ് പി. ശ്രീഹരി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.നാരായണൻ, മഹിളാസംഘം മണ്ഡലംസെക്രട്ടറി രേഷ്മ പരാഗൻ, എ.ഐ.എസ്.എഫ് ജില്ലാകമ്മിറ്റി അംഗം അനിൽ,ചന്ദ്രൻ, കെ.വി.സാഗർ, ബാബുരാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി സി.ജസ്വന്ത് സ്വാഗതവും ഋഷി നന്ദിയും പറഞ്ഞു.ഭാരവാഹികളായി ഋഷി(പ്രസിഡന്റ്) ,സി നിമിഷ,മയൂഖ അശോക്, ഷനിൽ (വൈസ്പ്രസിഡന്റുമാർ) , ഋതുബാല,ഹൃതിക്ക് മുരളി(ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |