പൂവാർ: തിരുപുറം അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് സഹകരണ സംഘം ആരംഭിക്കുന്ന മിൽമ പാർലറിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് മണ്ണക്കല്ലിൽ മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷനാകും. മിൽമ മേഖലാ യൂണിയൻ അഡ്മിനിട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ. ഭാസുരാംഗൻ മുഖ്യാതിഥിയായിരിക്കും. സംഘം പ്രസിഡന്റ് തിരുപുറം ഗോപൻ സ്വാഗതം ആശംസിക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സി.കെ.വത്സലകുമാർ, സൂര്യ എസ്.പ്രേം,തിരുപുറം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരുപു റം സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അനീഷ സന്തോഷ്, എം.ഷിനി, പഞ്ചായത്ത് മെമ്പർ എൽ.ക്രിസ്തുദാസ്, തിരുപുറം കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കെ.ആർ.ബിജു, അസിസ്റ്റന്റ് രജിസ്ട്രാർ ആർ.പ്രമീള, സംഘം വൈസ് പ്രസിഡന്റ് ഡി. സൂര്യകാന്ത് തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |