ശബരിമല: സന്നിധാനത്ത് മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തെ ശിവഗിരി മഠത്തിന്റെ ബുക്ക് സ്റ്റാളിൽ ആദ്ധ്യാത്മിക പുസ്തകങ്ങൾക്കായി എത്തുന്ന തീർത്ഥാടകർ ഏറെയാണ്. ദർശനം കഴിഞ്ഞു മലയിറങ്ങുന്നതിനു മുൻപ് ഇവിടെയെത്തി പുസ്തകങ്ങൾ വാങ്ങി മടങ്ങുന്ന പതിവ് വർഷങ്ങളായി തുടരുന്നവരുണ്ട്. സന്നിധാനത്ത് ബുക്ക് സ്റ്റാളിന്റെ പ്രവർത്തനം തുടങ്ങിയിട്ട് 21 വർഷമായി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ട്രഷറാർ സ്വാമി ശാരദാനന്ദയുടെ മേൽനോട്ടത്തിലാണ് ബുക്ക് സ്റ്റാളിന്റെ പ്രവർത്തനം നടക്കുന്നത്. അദ്ധ്യാത്മീക പ്രസീദ്ധകരണങ്ങൾ ലഭിക്കുന്ന സന്നിധാനത്തെ ഏക സ്ഥാപനമാണിത്. അയ്യപ്പനെയും ശ്രീ നാരായണ ഗുരുദേവനെയും കുറിച്ചുള്ള കൃതികളാണ് ഏറെയും. സാമൂഹ്യ പരിഷ്കർത്താക്കളുടെ ജീവചരിത്രങ്ങളും ഇവിടെയുണ്ട്. ശിവഗിരി മഠത്തിന്റെ പുസ്തകങ്ങൾ ഇവിടെ ഡിസ്കൗണ്ടിൽ ലഭിക്കും. മഹാഭാരതം,അദ്ധ്യാത്മികരാമായണം , ഭഗവത്ഗീത, മഹാഭാഗവതം എന്നിവയും ഡിസ്കൗണ്ടിൽ ലഭിക്കും. സ്തോത്രകൃതികൾ, സന്ധ്യനാമപുസ്തകങ്ങൾ. പ്രാർത്ഥനപുസ്തകങ്ങൾ എന്നിവയ്ക്ക് പുറമെ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധികരിച്ച പ്രൊഫ.കെ.ജി.ബാലകൃഷ്ണൻ നായരുടെ ശ്രീനാരായണ ഗുരുദേവ കൃതികളുടെ സമ്പൂർണ്ണ വ്യാഖ്യാനം ലഭ്യമാണ്. അയ്യപ്പഭക്തന്മാർക്കുള്ള തുണിത്തരങ്ങളും കുങ്കുമം, കളഭം, മാലകൾ, മോതിരങ്ങൾ, വളകൾ , ചരടുകൾ എന്നിവയും ശിവഗിരി മഠം ബുക്ക് സ്റ്റാളിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |