SignIn
Kerala Kaumudi Online
Thursday, 19 September 2024 2.13 PM IST

കേരളകൗമുദി ' ജ്യോതിർഗമയ '' മ്യൂസിക് ഫെസ്റ്റ് ഇന്നും നാളെയും

Increase Font Size Decrease Font Size Print Page

പാലോട്: കേരളകൗമുദിയുടെയും കൗമുദി ടി.വിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ജ്യോതിർഗമയ മ്യൂസിക് ഫെസ്റ്റിന്റെ ഒന്നാംഘട്ട മത്സരങ്ങൾ ഇന്നും നാളെയുമായി നന്ദിയോട് ഫൈറ്റേഴ്സ് ഗ്രന്ഥശാലാ ഹാളിൽ നടക്കും. ഇന്ന് രാവിലെ 9 ന് ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ ഡോ. അജീഷ് വൃന്ദാവനം, അഭിലാഷ് ധനശ്രീ, സുനിലാൽ ശിവ, സുമേഷ് ദേവ്, എം.വി.ഷിജുമോൻ സ്മൃതി, ഡി. ബിജു ഫൈറ്റേഴ്സ്, മിനീഷ് ശശിധരൻ ഫൈറ്റേഴ്സ്, പ്രദീപ് കാച്ചാണി (കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ), രാഹുൽ (കേരളകൗമുദി) തുടങ്ങിയവർ പങ്കെടുക്കും.

തുടർന്ന് 15 വയസുവരെയുള്ള മത്സരാർത്ഥികളുടെ മത്സരം ഇന്നും 16 മുതൽ 30വയസു വരെയുള്ള മത്സരാർത്ഥികളുടെ മത്സരം നാളെയും നടക്കും. 1980 മുതൽ 2021 വരെ റിലീസായ ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ ഉൾപ്പെടുത്തിയായിരിക്കും മത്സരം. ഒന്നാംഘട്ട മത്സരത്തിൽ വിജയികളാവുന്നവർക്കായി ഫൈനൽ മത്സരം 2022 ജനുവരി 8ന് പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ നടക്കും. ഒരു മത്സരാർത്ഥിക്ക് സെമി ക്ലാസിക്കൽ, മെലഡി, ഫാസ്റ്റ് സോംഗ് എന്നീ വിഭാഗത്തിൽ മൂന്നു ഗാനങ്ങൾ പാടാനുള്ള അവസരമുണ്ടായിരിക്കും. 10,000 രൂപ കാഷ് അവാർഡും ട്രോഫിയുമാണ് ഒന്നാം സമ്മാനം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.