തിരുവനന്തപുരം: തലസ്ഥാനത്തെ റസിഡന്റസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാറ്റിന്റെ വാർഷിക സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ പി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. തലസ്ഥാനത്തെ ഗുണ്ടാവിളയാട്ടങ്ങൾ അമർച്ച ചെയ്യാൻ സർക്കാരും പൊലീസും കർശന നടപടികൾ സ്വീകരിക്കണമെന്ന് വാർഷിക സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. പ്രസിഡന്റ് എം.എസ്. വേണുഗോപാൽ, ജനറൽ സെക്രട്ടറി എൻ. ശാന്തകുമാർ, അഡ്വ. പുഞ്ചക്കരി ജി.രവീന്ദ്രൻ നായർ, പട്ടം ശശിധരൻ നായർ, ടി.കെ ഭാസ്ക്കരപ്പണിക്കർ, എൻ.ബാബു, എം.കെ. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.ഭാരവാഹികൾ: എം.എസ്.വേണുഗോപാൽ (പ്രസിഡന്റ്),എൻ.ശാന്തകുമാർ (ജനറൽ സെക്രട്ടറി),എസ്.ഉമാചന്ദ്രബാബു (ട്രഷറർ),ജി.സുശീലാദേവി,കാലടി ശശികുമാർ,പി.എസ്.സന്തോഷ് കുമാർ (വൈസ് പ്രസിഡന്റുമാർ),പി.ബി വേണുനാഥ്,എസ്.ജയരാജൻ,വി.എസ്.അനിൽപ്രസാദ് (ജോയിന്റ് സെക്രട്ടറിമാർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |