ചാത്തന്നൂർ: പിണറായിയുടെ കീഴിൽ കേരളത്തിലെ ആഭ്യന്തരവകുപ്പ് നോക്കുകുത്തിയായി മാറുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ആരോപിച്ചു. പരവൂർ പോലീസ് സ്റ്റേഷനു മുന്നിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച നോക്കുകുത്തി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് ചാത്തന്നൂർ അസംബ്ലി പ്രസിഡന്റും മുൻസിപ്പൽ കൗൺസിലറുമായ രഞ്ജിത്ത് പരവൂർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റുമാരായ എം. സുന്ദരേശൻ പിള്ള, ബിജു പാരിപ്പള്ളി, യൂത്ത് കോൺഗ്രസ് നേതാക്കളായ വിജയ് പരവൂർ, രാഹുൽ പാരിപ്പള്ളി, അമൽ കൃഷ്ണൻ, ടിബിൻ പൂയപ്പള്ളി, ജസ്റ്റസ് കൊട്ടിയം, അരവിന്ദ്, വിഷ്ണു സിതാര, ബൈജുലാൽ, ബിജു, വിജയ് കിരൺ, വി.എസ്. വിഷ്ണു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |