തിരുവനന്തപുരം: എൻജിനിയറിംഗ് കോച്ചിംഗ് സെന്ററായ സിവിലിയൻസ്, സ്വദേശി ശാസ്ത്ര പ്രസ്ഥാനം, അസോസിയേഷൻ ഒഫ് എൻജിനിയറിംഗ് കേരള, ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, എനർജി കൺസർവേഷൻ സൊസൈറ്റി, പ്രൈവറ്റ് കോളേജ് അസോസിയേഷൻ, ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ മുല്ലപ്പെരിയാർ വെല്ലുവിളികൾ എന്ന വിഷയത്തിൽ സൗജന്യ വെബിനാർ നടത്തി. മുൻ നാറ്റ്പാക് ഡയറക്ടർ ഡോ.ബി.ജി ശ്രീദേവി അദ്ധ്യക്ഷയായി. ഇറിഗേഷൻ റിട്ട. ചീഫ് എൻജിനിയർ ഷംസുദ്ദീൻ, ഐ.ഡി.ആർ.ബി ഇറിഗേഷൻ ഡയറക്ടർ പ്രിയേഷ് ആർ.,ഇറിഗേഷൻ റിട്ട. സൂപ്രണ്ടിംഗ് എൻജിനിയർമാരായ രവീന്ദ്രനാഥ് ടി.സി, കുഞ്ഞഹമ്മദ്, സുധീർ പടിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |