Kerala Kaumudi Online
Friday, 24 May 2019 5.05 AM IST

മ​ന​സി​ന്റെ​ ​ന​ട്ടെ​ല്ല്

mayilpeeli

പര​മേ​ശ്വ​ര​ന് ​മ​ക​ളെ​ക്കു​റി​ച്ച് ​അ​തി​യാ​യ​ ​അ​ഭി​മാ​നം​ ​തോ​ന്നി.​ ​അ​വ​ളു​ടെ​ ​അ​ച്ഛ​നാ​കാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​വ​ലി​യൊ​രു​ ​ഭാ​ഗ്യം​ ​ത​ന്നെ.​ ​ഇ​ന്ന​ത്തെ​ ​കാ​ല​ത്ത് ​ഇ​ത്ത​ര​ത്തി​ൽ​ ​പ്ര​തി​ക​രി​ക്കു​ന്ന​ ​കു​ട്ടി​ക​ൾ​ ​കു​റ​വ്.​ ​ക​ല്യാ​ണം​ ​ക​ഴി​ഞ്ഞാ​ൽ​ ​മി​ക്ക​ ​ആ​ൺ​കു​ട്ടി​ക​ളും​ ​മൈ​താ​നം​ ​പോ​ലെ​ ​കി​ട​ന്ന​ ​സ്നേ​ഹ​ബ​ന്ധ​ത്തി​ൽ​ ​സ്വ​ന്തം​ ​ക​ടും​ബ​ത്തി​നു​ ​മാ​ത്ര​മാ​യി​ ​പ്ര​ത്യേ​കം​ ​മ​തി​ൽ​ ​കെ​ട്ടും.​ ​അ​തി​നു​ള്ളി​ൽ​ ​അ​വ​രു​ടെ​ ​കു​ടും​ബം​ ​മാ​ത്രം.​ ​ഒ​രു​കാ​ല​ത്ത് ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി​ ​ക​ഴി​ഞ്ഞ​ ​തു​റ​ന്ന​ ​സ്നേ​ഹ​ത്തി​ന്റെ​ ​മൈ​താ​നം​ ​ഒ​രോ​ർ​മ്മ​യി​ലൊ​തു​ങ്ങും.

പ​ര​മേ​ശ്വ​ര​ൻ​ ​ഇ​ട​ത്ത​രം​ ​ക​ർ​ഷ​ക​ൻ.​ ​കൃ​ഷി​ ​ന​ഷ്ട​മാ​യ​തോ​ടെ​ ​ കൃ​ഷി​യൊ​ന്നും​ ​ചെ​യ്യാ​റി​ല്ല.​ ​കൂ​ലി​പ്പ​ണി​ക്കു​ ​പോ​കും.​ ​കൃ​ഷി​യെ​ക്കാ​ൾ​ ​എ​ത്ര​യോ​ ​ആ​ദാ​യ​ക​ര​മാ​ണ​ത്.​ ​ഭാ​ര്യ​ ​തൊ​ഴി​ലു​റ​പ്പി​നും​ ​പോ​കും.​ ​അ​തി​ൽ​ ​നി​ന്നു​ ​കി​ട്ടു​ന്ന​ത് ​ലോ​ണ​ട​യ്ക്കാ​ൻ​ ​ഉ​പ​യോ​ഗി​ക്കും.​ ​മ​ക​ളു​ടെ​ ​വി​വാ​ഹം​ ​ന​ന്നാ​യി​ ​ന​ട​ത്തി​യ​തി​ന്റെ​ ​ക​ട​മു​ണ്ട്.​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ലും​ ​ചി​ല​ ​സ്വ​കാ​ര്യ​ ​വ്യ​ക്തി​ക​ൾ​ക്കും.​ ​ഏ​ക​ ​മ​ക​ളാ​ണ്.​ ​വ​ലി​യ​ ​പ​ഠി​പ്പി​ല്ലെ​ങ്കി​ലും​ ​ഭ​ർ​ത്താ​വി​നെ​യും​ ​ ഏ​ക​ ​മ​ക​നെ​യും​ ​ര​ക്ഷി​താ​ക്ക​ളെ​യും​ ​വ​ലി​യ​ ​സ്നേ​ഹ​മാ​ണ്.​ ​ഭ​ർ​ത്താ​വി​ന്റെ​ ​ര​ക്ഷി​താ​ക്ക​ളോ​ടും​ ​അ​തു​പോ​ലെ​ ​ത​ന്നെ.​ ​ത​ന്റെ​ ​ര​ക്ഷി​താ​ക്ക​ളെ​ന്നോ​ ​ഭ​ർ​ത്താ​വി​ന്റെ​ ​ര​ക്ഷി​താ​ക്ക​ളെ​ന്നോ​ ​ഉ​ള്ള​ ​വ്യ​ത്യാ​സ​മി​ല്ല.​ ​

സ്വ​ന്തം​ ​ര​ക്ഷി​താ​ക്ക​ൾ​ ​അ​ങ്ങ​നെ​യൊ​രു​ ​വി​ല​പ്പെ​ട്ട​ ​പാ​ഠം​ ​പ​ഠി​പ്പി​ച്ചു​വി​ട്ട​തു​ ​കൊ​ണ്ടാ​ണ് ​ഭ​ർ​തൃ​വീ​ട്ടി​ലും​ ​താ​ൻ​ ​മാ​നി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് ​മ​ക​ൾ​ ​പ​റ​ഞ്ഞു​കേ​ൾ​ക്കു​മ്പോ​ൾ​ ​പ​ര​മേ​ശ്വ​ര​നും​ ​ഭാ​ര്യ​യ്ക്കും​ ​പ്ര​ത്യേ​ക​ ​സ​ന്തോ​ഷ​മാ​ണ്. ഭ​ർ​തൃ​വീ​ട്ടു​കാ​രോ​ട് ​യു​ദ്ധം​ ​ചെ​യ്തു​ ​ജീ​വി​ത​ത്തി​ൽ​ ​തോ​റ്റു​പോ​കു​ന്ന​വ​രു​ടെ​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​പ​ര​മേ​ശ്വ​ര​ൻ​ ​വീ​ട്ടി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്യാ​റു​ണ്ട്.​ ​ജീ​വി​ത​പ​ങ്കാ​ളി​യു​ടെ​യും​ ​ത​ന്റെ​യും​ ​ര​ക്ഷി​താ​ക്ക​ളെ​യും​ ​സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്ക് ​മാ​ത്ര​മേ​ ​ജീ​വി​തം​ ​സ​മാ​ധാ​ന​മു​ള്ള​താ​കൂ.​ ​അ​ല്ലാ​ത്ത​വ​ർ​ക്ക് ​എ​ന്നും​ ​ക​ണ്ണീ​രാ​യി​രി​ക്കും.​ ​സ്വ​ന്തം​ ​മ​ക്ക​ൾ​ ​വ​ലു​താ​കു​മ്പോ​ൾ​ ​മു​ഖ​ത്തു​നോ​ക്കി​ ​ചോ​ദി​ച്ചെ​ന്നു​വ​രും​ ​നി​ങ്ങ​ൾ​ക്ക​ല്പം​ ​കൂ​ടി​ ​ക്ഷ​മ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ​ ​ബ​ന്ധു​ബ​ലം​ ​ഇ​ങ്ങ​നെ​ ​ചു​രു​ങ്ങു​മാ​യി​രു​ന്നോ?​

പ്ര​മേ​ഹം​ ​ക​ല​ശ​ലാ​യ​പ്പോ​ഴാ​ണ് ​പ​ര​മേ​ശ്വ​ര​ൻ​ ​ത​ന്റെ​ ​കാ​ല​ശേ​ഷ​മു​ള്ള​ ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ​ചി​ന്തി​ച്ച​ത്.​ ​ഉ​ള്ള​ ​സ്വ​ത്ത് ​അ​ല്പം​ ​ബാ​ക്കി​വ​ച്ചി​ട്ട് ​ബാ​ക്കി​ ​മ​ക​ളു​ടെ​ ​പേ​രി​ലെ​ഴു​തി​വ​യ്ക്കാം.​ ​ഭാ​ര്യ​യ്ക്കും​ ​അ​തി​നോ​ട് ​യോ​ജി​പ്പാ​യി​രു​ന്നു.​ ​വി​വാ​ഹി​ത​രാ​യ​ ​മ​ക്ക​ൾ​ക്ക് ​ര​ക്ഷി​താ​ക്ക​ൾ​ ​മി​ക്ക​വാ​റും​ ​ക​റ​വ​പ്പ​ശു​ക്ക​ളാ​യി​രി​ക്കും.​ ​ക​റ​വ​ ​വ​റ്റു​മ്പോ​ഴും​ ​എ​ല്ലും​ ​തോ​ലു​മാ​കു​മ്പോ​ഴാ​യി​രി​ക്കും​ ​വി​റ്റു​തു​ല​യ്ക്കു​ന്ന​ ​കാ​ര്യം​ ​ആ​ലോ​ചി​ക്കു​ന്ന​ത്.​ ​അ​കി​ടി​ൽ​ ​പാ​ൽ​ ​അ​വ​ശേ​ഷി​ക്കു​ന്ന​ ​കാ​ല​ത്തോ​ളം​ ​പ​ശു​ക്ക​ൾ​ ​പ​ട്ടി​ണി​ ​കി​ട​ക്കേ​ണ്ടി​വ​രി​ല്ല.​ ​അ​താ​ണ​ല്ലോ​ ​ലോ​ക​ത്തു​ ​ന​ട​ക്കു​ന്ന​ത്.

സ്വ​ത്ത് ​മ​ക​ളു​ടെ​യും​ ​ഭ​ർ​ത്താ​വി​ന്റെ​യും​ ​പേ​രി​ൽ​ ​എ​ഴു​തി​വ​യ്ക്കു​ന്ന​ ​കാ​ര്യം​ ​പ​റ​ഞ്ഞ​പ്പോ​ൾ​ത്ത​ന്നെ​ ​മ​ക​ൾ​ ​എ​തി​ർ​ത്തു.​ ​വേ​ണ്ട.​ ​ഒ​രി​ക്ക​ലും​ ​അ​ങ്ങ​നെ​ ​ചെ​യ്യ​രു​ത്.​ ​അ​ച്ഛ​ൻ​ ​അ​ങ്ങ​നെ​ ​എ​ഴു​തി​വ​ച്ചാ​ൽ​ ​ഒ​രു​ ​ശൂ​ന്യ​താ​ബോ​ധം​ ​തോ​ന്നും.​ ​കീ​ശ​ ​ഒ​ഴി​ഞ്ഞ​പോ​ലെ​ ​തോ​ന്നും.​ ​ആ​ ​ചി​ന്ത​ ​ശ​രീ​ര​ത്തി​ന്റെ​യും​ ​മ​ന​സി​ന്റെ​യും​ ​ബ​ലം​ ​ഇ​ല്ലാ​താ​ക്കും.​ ​ന​ട്ടെ​ല്ലു​ ​പോ​ലെ​ ​പ്ര​ധാ​ന​മാ​ണ് ​സ്വ​ന്ത​മാ​യി​ ​എ​ന്തെ​ങ്കി​ലു​മൊ​ക്കെ​ ​ഉ​ണ്ടെ​ന്ന​ ​തോ​ന്ന​ൽ. മ​ക​ളു​ടെ​ ​മ​റു​പ​ടി​ ​കേ​ട്ട​പ്പോ​ൾ​ ​പ​ര​മേ​ശ്വ​ര​ൻ​ ​ക​ര​ഞ്ഞു​പോ​യി.​ ​ആ​ന​ന്ദം​ ​ക​ര​ക​വി​ഞ്ഞ​ ​ക​ണ്ണീ​ർ.
ഫോ​ൺ ​:​ 9946108220

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARANDHYA, MAYILPEELI
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY