നിലമ്പൂർ: അമൽ കോളേജിലെ വനിതാവികസന സെല്ലും സാമ്പത്തികശാസ്ത്ര വിഭാഗവും വനിതകൾക്ക് വേണ്ടിയുള്ള ദേശീയ കമ്മിഷനും സംയുക്തമായി തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും വേതനത്തിലെ അസമത്വത്തെ കുറിച്ചും ദേശീയ വെബിനാർ സംഘടിപ്പിച്ചു. പി.വി. അബ്ദുൾ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ടി.വി. സക്കറിയ അധ്യക്ഷത വഹിച്ചു.വുമൺ ഡെവലപ്മെന്റ് സെൽ കോർഡിനേറ്റർ കെ.സിനി മോഡറേറ്ററായിരുന്നു.പ്രോഗ്രാം കോർഡിനേറ്റർ ഡോ. എൻ ശിഹാബുദ്ദീൻ, അധ്യാപകരായ ഡോ. സജിദ, പി. മൻസൂർസംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |