കാഞ്ഞങ്ങാട്:കാസർകോട് ജില്ല എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചീഫ് പ്രമോട്ടറും പ്രസിഡന്റും ജി.എസ്.ടി.യു നേതാവുമായിരുന്ന ജേക്കബ് വർഗീസ് മാസ്റ്ററുടെ അനുസ്മരണാർത്ഥം എഡ്യൂക്കേഷൻ എംപ്ലോയിസ് ട്രസ്റ്റ് ഏർപ്പെടുത്തിയ സദ്ഭാവന അധ്യാപക അവാർഡ് ഡോ. എം. ബാലൻ, കെ.സി സെബാസ്റ്റ്യൻ എന്നിവർക്ക് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സമ്മാനിച്ചു. 10,001 രൂപയും ഫലകവുമാണ് പുരസ്കാരം
ട്രസ്റ്റ് ചെയർമാൻ അലോഷ്യസ് ജോർജ് അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ മുഖ്യാതിഥിയായി. മുൻ ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ മുഖ്യപ്രഭാഷണം നടത്തി. ജേക്കബ് വർഗീസ് മാസ്റ്ററുടെ മകൻ ഡോ. ജോയ്സ് ജേക്കബ് വിശിഷ്ടാതിഥിയായിരുന്നു. അധ്യാപക അവാർഡ് ജേതാക്കളെ ട്രസ്റ്റ് രക്ഷാധികാരി ടി.കെ. എവുജിൻ പരിചയപ്പെടുത്തി. അവാർഡ് ജേതാക്കൾ മറുപടി പ്രസംഗം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |