ഉദ്ഘാടനം ഇന്ന്
കോഴിക്കോട്: മെഡിക്കൽ കോളേജും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ സ്വീപ്പിംഗ് മെഷീനെത്തി. കാമ്പസും ആശുപത്രി പരിസരവും ആധുനിക രീതിയിൽ മാലിന്യ മുക്തമാക്കാനും ശുചിത്വ കാമ്പസായി സൂക്ഷിക്കാനുമുള്ള യത്നത്തിന്റെ ഭാഗമായാണ് ആധുനിക റോഡ് സ്വീപ്പിംഗ് മെഷീൻ എത്തിച്ചത്. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനാണ് 20 ലക്ഷം രൂപ വില വരുന്ന സ്വീപ്പർ മെഷീൻ അനുവദിച്ചത്. ആശുപത്രിയുടെ അകം തുടച്ച് വൃത്തിയാക്കുന്ന മെഷീൻ നേരത്തെ ഉണ്ടെങ്കിലും ആദ്യമായാണ് മുറ്റം തൂത്തുവാരി വൃത്തിയാക്കുന്ന യന്ത്രം എത്തുന്നത്. കോയമ്പത്തൂർ ആസ്ഥാനമായ റൂട്ട്സ് മൾട്ടി ക്ലീൻ ലിമിറ്റഡാണ് മെഷീൻ നിർമ്മിച്ച് നൽകിയത്. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് കാമ്പസ് ക്ലീനിംഗിനായി ആധുനിക സ്വീപ്പിംഗ് മെഷീൻ ഉപയോഗിക്കുന്നത്.
640 ലിറ്റർ ശേഷിയുള്ള ടാങ്കിലേക്ക് 17325 മീ.സ്വയർ ഏരിയയിലെ മാലിന്യങ്ങൾ ഒരു മണിക്കൂർ കൊണ്ട് ശുചീകരിക്കുവാൻ സാധിക്കും. മാലിന്യങ്ങൾ ഗാർബേജ് യാർഡിലോ വേസ്റ്റ് ബിന്നുകളിലേക്കോ മെഷീൻ ഉപയോഗിച്ചു തന്നെ നിക്ഷേപിക്കാനും സാധിക്കും. സ്വീപ്പിംഗ് മെഷീനിന്റെ ഉദ്ഘാടനം ഇന്ന് പ്രിൻസിപ്പൽ വി.ആർ രാജേന്ദ്രൻ നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |