കൊച്ചി: ജില്ലയിൽ ഇന്നലെ 434 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശം, ഇതര സംസ്ഥാനം എന്നിവിടങ്ങളിൽ നിന്നെത്തിയ 4 പേർക്കും ഉറവിടം അറിയാത്ത മൂന്നു പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പർക്കം വഴി 427 പേർക്കാണ് കൊവിഡ്. ഇന്നലെ 414 പേർ രോഗ മുക്തി നേടി. 430 പേരെ പുതുതായി നിരീക്ഷണത്തിലാക്കി. ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3620 ആണ്.
നിരീക്ഷണ കാലയളവ് അവസാനിച്ച 1223 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. 9392 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
ടെസ്റ്ര് പോസിറ്റിവിറ്റി നിരക്ക് 6.44 ആണ്. ഇന്നലെ നടന്ന കൊവിഡ് വാക്സിനേഷനിൽ 767 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 104 ആദ്യ ഡോസും 663 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 748 ഡോസും 14 ഡോസ് കൊവാക്സിനും 5 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്. ജില്ലയിൽ ഇതുവരെ 5464390 ഡോസ് വാക്സിനാണ് നൽകിയത്. 3034590 ആദ്യ ഡോസ് വാക്സിനും 2429800 സെക്കന്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 4911928 ഡോസ് കൊവിഷീൽഡും 536038 ഡോസ് കോവാക്സിനും 16424 ഡോസ് സ്പുട്നിക് വാക്സിനുമാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |