ചെർപ്പുളശ്ശേരി: എട്ട്, ഒമ്പതു തീയതികളിൽ കൊല്ലങ്കോട് നടക്കുന്ന കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ലിംഗസമത്വത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ വനിതാ അദ്ധ്യാപക സംഗമം സംഘടിപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് പി.കെ.സൈനബ സംഗമം ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ലിംഗസമത്വവും സമഭാവനയും ആരംഭിക്കേണ്ടത് വീടുകളിൽ നിന്നാണെന്നും അടുക്കള സ്ത്രീയുടേത് മാത്രമല്ലാതായി മാറുന്ന കാലഘട്ടത്തിലേ സമൂഹത്തിൽ മാറ്റങ്ങൾ സാധ്യമാവൂയെന്നും പി.കെ.സൈനബ പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ.ബദറുന്നീസ അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം പി.സുമംഗല, ജില്ലാ വനിതാസബ് കമ്മിറ്റി കൺവീനറും ജില്ലാ വൈസ് പ്രസിഡന്റുമായ ഉമാ മഹേശ്വരി, എം.കെ.നൗഷാദലി, എം.എ.അരുൺകുമാർ, എം.ആർ.മഹേഷ് കുമാർ എന്നിവർ പങ്കെടുത്തു. അദ്ധ്യാപക കലാവേദി അവതരിപ്പിച്ച കവിതകളും സംഗീത ശില്പവും പരിപാടിക്ക് മുന്നോടിയായി നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |