കൊല്ലം: ആൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷന്റെ (ആധാരം എഴുത്ത് അസോസിയേഷൻ) 23-ാം ജില്ലാസമ്മേളനം 8ന് കടപ്പാക്കട സ്പോർട്സ് ക്ലബിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 10ന് പ്രതിനിധി സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ.ഡാനിയൽ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി. വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിക്കും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എ. അൻസാർ, ജില്ലാ പ്രസിഡന്റ് പി. വേണുഗോപാലൻ നായർ, സെക്രട്ടറി ടി.വി. അനിൽകുമാർ, ട്രഷറർ എൻ. വിജയൻ, സ്വാഗത സംഘം കൺവീനർ സുഭാഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |