തിരുവനന്തപുരം:അനർട്ടിന്റെ കേന്ദ്ര കാര്യാലയത്തിൽ ആരംഭിച്ച സബ്സിഡിയോടു കൂടി ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയം സ്ഥാപിക്കുന്ന പദ്ധതിയിലേക്കുള്ള സ്പോട്ട് രജിസ്ട്രേഷനും ബോധവത്കരണ പരിപാടിയും ഇന്ന് സമാപിക്കും.പദ്ധതിയുടെ ഭാഗമായ ഡെവലപ്പർമാരുമായി നേരിട്ട് സംവദിക്കാൻ ഇവിടെ അവസരം ഒരുക്കിയിട്ടുണ്ട്.കഴിഞ്ഞദിവസം നഗരത്തിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നിട്ടും,ആദ്യ ദിവസം ഒരു മെഗാവാട്ടിന്റെ സൗരോർജ്ജ നിലയങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കി. ഈ നേട്ടം കൈവരിക്കാനായി പ്രയത്നിച്ച അനർട്ടിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മന്ത്രി കെ .കൃഷ്ണൻകുട്ടി അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |