തിരുവനന്തപുരം: ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സുരക്ഷിത ഉപയോഗത്തെക്കുറിച്ചു വിദ്യാർത്ഥികളിലും യുവാക്കളിലും അവബോധം സൃഷ്ടിക്കുന്നതിനുള്ള 'സത്യമേവ ജയതേ' ഡിജിറ്റൽ മീഡിയ ലിറ്ററസി കാമ്പെയിനിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഇന്നും നാളെയുമായി കോവളം കെ.ടി.ഡി.സി സമുദ്രയിൽ നടക്കുന്ന പരിപാടി മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
ഡിജിറ്റൽ ലോകത്ത് നിന്നുള്ള തെറ്റായ വിവരങ്ങളെ തിരിച്ചറിയൽ, ഫാക്ട് ചെക്കിംഗ് ടൂളുകൾ തുടങ്ങിയവ സംബന്ധിച്ചു വിദ്യാർത്ഥികളിൽ ബോധവത്കരണം നൽകാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ ഡാറ്റ അനലറ്റിക്സ്, ഫാക്ട് ചെക്കിംഗ്, മീഡിയ റിസേർച്ച് തുടങ്ങിയ വിവിധ വിഷയങ്ങളിൽ മാസ്റ്റർ ട്രെയിനർമാർക്ക് പരിശീലനം നൽകും. ഇവർ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും തുടർ പരിശീലനം നൽകും.
ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു അദ്ധ്യക്ഷത വഹിക്കും. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി മിർ മുഹമ്മദ് അലി, കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ വി.വിഗ്നേശ്വരി, അഡീഷണൽ ഡയറക്ടർ ഡോ.എം. ജ്യോതിരാജ്, ഡാറ്റ ലീഡ്സ് സ്ഥാപകനും സി.ഇ.ഒയുമായ സെയ്ദ് നാസാകത് ഹുസൈൻ തുടങ്ങിയവർ പങ്കെടുക്കും. രണ്ടു ദിവസങ്ങളിലും വൈകിട്ട് 5വരെ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |