പുത്തൂർ: ആൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുത്തൂർ മേഖലാ
സമ്മേളനവും തിരഞ്ഞെടുപ്പും എ.കെ.ജി.എസ്.എം.എ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ ജനറൽ സെക്രട്ടറിയുമായ ബി. പ്രേമാനന്ദ് ഉദ്ഘാടനം ചെയ്തു. വ്യാപാര ഭവനിൽ നടന്ന സമ്മേളനത്തിൽ മുൻ പ്രസിഡന്റ് രാജുജോൺ അദ്ധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി എസ്. പളനി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം സാദിഖ്, കൊട്ടാരക്കര മേഖലാ പ്രസിഡന്റ് അഡ്വ.അജിത്ത് എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി ബോബി ജോർജ്ജ് (പ്രസിഡന്റ്), ഫ്രാൻസിസ്(ജനറൽ സെക്രട്ടറി), മുണ്ടയ്ക്കൽ സുരേഷ് (ട്രഷറർ) രാജു ജോൺ (വൈസ് പ്രസിഡന്റ്), ദേവരാജൻ (ജോയിന്റ് സെകട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |