ആലപ്പുഴ: ലോട്ടറി കച്ചവടക്കാരനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് കൃഷ്ണപുരം മുറിയിൽ ആഞ്ഞിലിമൂട്ടിൽ കിഴക്കതിൽ വീട്ടിൽ അൻവർഷായെ (22) പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 27ന് കായംകുളം ബിവറേജ് ഷോപ്പിന് മുന്നിലായിരുന്നു സംഭവം.
ഒന്നാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ അമ്പാടി നേരത്തെ പിടിയിലായിരുന്നു. കേസിൽ അൻവർഷാ രണ്ടാം പ്രതിയാണ്.
ഇയാൾ കായംകുളം പൊലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണ കേസിലും ഹരിപ്പാട് സ്റ്റേഷനിൽ മാല പൊട്ടിക്കൽ കേസിലും പ്രതിയാണ്. കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐ ഉദയകുമാർ,
പൊലീസുകാരായ ഷാജഹാൻ, വിഷ്ണു, ദീപക്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |