തൃശൂർ: വ്യാജ ചികിത്സയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പി.ബാലചന്ദ്രൻ എം.എൽ.എ അഭിപ്രായപ്പെട്ടു. എ.എം.എ.ഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഡോക്ടർ രവി മൂസ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ സാദത്ത് ദിനകർ, ജില്ലാ സെക്രട്ടറി ഡോ.ഹേമമാലിനി, ട്രഷറർ ഡോ.ആർ.വി ആനന്ദ്, ജില്ലാ ജോയന്റ് സെക്രട്ടറി ഡോക്ടർ കെ.ജെ.ജിതേഷ് എന്നിവർ പ്രസംഗിച്ചു.
മാദ്ധ്യമ അവാർഡിന് എം.വിനയചന്ദ്രൻ അർഹനായി. മികച്ച ഏരിയയ്ക്കുള്ള ആദ്യസ്ഥാനങ്ങൾ നാട്ടികയും ചേലക്കരയും ഇരിങ്ങാലക്കുടയും കരസ്ഥമാക്കി. ഡോക്ടർ ലിൻസൺ സ്മാരക ക്വിസ് മത്സരത്തിലെ ക്വിസ് മാസ്റ്റർമാർക്കുള്ള ആദരവ് ഡോക്ടർ വിജയ്നാഥും ഡോക്ടർ അർജുനും ഏറ്റുവാങ്ങി. ആയുർഹെൽപിന്റെ മുഖ്യപ്രവർത്തകനായ ഡോക്ടർ അരുൺ കബീറിന് നൽകി. വനിതാസമ്മേളനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ വനിതാ ചെയർപേഴ്സൺ ഡോ.പി.ഉഷ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറി ഡോക്ടർ ടിന്റു എലിസബത്ത് ടോം, സംസ്ഥാന വനിതാ കമ്മറ്റി വൈസ് ചെയർപേഴ്സൻ ഡോക്ടർ സ്മിത ജോജി, ഡോക്ടർ ഹനിനി എം രാജ് എന്നിവ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റായി ഡോ.പി.കെ നേത്രദാസ്, സെക്രട്ടറിയായി ഡോ.കെ.ആർ ഹേമമാലിനി ട്രഷററായി ഡോ.എം.കൃഷ്ണദാസ്, വനിത ചെയർപേഴ്സണായി ഡോ.എൻ.എസ്.രേഖ വനിത കൺവീനറായി ഡോ.കെ.രജിത എന്നിവരെ തിരഞ്ഞെടുത്തു.
ചിത്രപ്രദർശനം
തൃശൂർ: കലാസംവിധായകൻ കെ.കെ.സുധാകരന്റെ ചിത്രപ്രദർശനം യൂഫോറിയ, ലളിതകലാ അക്കാഡമിയിൽ 12 മുതൽ 16 വരെ നടക്കും. 12 ന് രാവിലെ പത്തിന് ഉദ്ഘാടനം ചലച്ചിത്രനടൻ ജനാർദ്ദനൻ നിർവഹിക്കും. ചലച്ചിത്രസംവിധായകൻ രാധാകൃഷ്ണൻ മുഖ്യാതിഥിയാകും.
എഴുപത്തിയാറിൽ അധികം ഓയിൽ പെയിന്റിംഗ് ചിത്രങ്ങളുടെ പ്രദർശനമാണ് ലളിതകലാ അക്കാഡമിയിലെ ചിത്രശാല ആർട്ട് ഗാലറിയിൽ നടക്കുന്നത്. കെ.കെ.സുധാകരൻ, കെ.എസ്.നിധിൻ , കെ.എസ്.മനു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |